Friday, May 27, 2011

ലുട്ടാപ്പിയുടെ പിത്രുത്വംവിവാദത്തിലേക്ക്..........................!!!!
 
സ്വ.ലേ :
അവസാനം തന്റെ തന്ത ആരാണെന്നുള്ള ലുട്ടാപ്പിയുടെ ചോദ്യത്തിനു ഇതാ ഉത്തരം ലഭിക്കാന്‍ പോകുന്നു ......പലരുടെയും കുടുംബ ജീവിതം തകര്‍ത്ത ഈ ചോദ്യത്തിനുത്തരം ഒടുവില്‍ ലഭിച്ചത് ലുട്ടാപ്പിയുടെ സ്വന്തം ഗ്യാങ്ങില്‍ നിന്ന് തന്നെ ആയിരുന്നു ........അതെ സുഹൃത്തുകളെ ..ലുട്ടാപ്പിയുടെ സ്വന്തം തന്ത മറ്റാരുമല്ല ...അത് നമ്മുടെ സ്വന്തം കുട്ടൂസന്‍ തന്നെ ....കേരളാ പോലീസിന്റെ 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയലിനോടുവില്‍  ആണ് കുട്ടൂസന്‍ കുറ്റം സമ്മതിച്ചത് ....കൂടാതെ ലുട്ടാപ്പി യുടെ തള്ള ഡാകിനിയാണെന്നും കുട്ടൂസന്‍ കൂട്ടിച്ചേര്‍ത്തു
കേസ് ഡയറി ചുവടെ കൊടുക്കുന്നു :
കേസ് നമ്പര്‍ 369 /2011 :പുട്ടാലുവിന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടൂസന്‍ വഴിയില്‍ വെച്ചാണ്‌ ഡാകിനിയെ കണ്ടത് ...സംസാരിച്ചു നില്‍കുനതിനിടെ മഴ വന്നത് കാരണം 2  പേരും ഒരു മര ചുവട്ടില്‍ അഭയം തേടി...ആ സമയം  ...മഴയോടൊപ്പം വന്ന തണുത്ത കാറ്റില്‍ കുട്ടൂസനു മനസ്സില്‍ ലഡ്ഡു പൊട്ടി ..തുടര്‍ന്നു നടന്ന ജിഗ്ഗിലാക്കി* (കടപ്പാട് :ഭീമന്‍ രഘു... f  I R) ക്കൊടുവിലാണ് .ലുട്ടാപ്പി ഉണ്ടായത് എന്ന് കുട്ടൂസന്‍ പറഞ്ഞു 
.
എന്നാല്‍ ഇത് ഡാകിനി നിഷേധിച്ചു ....ലുട്ടാപ്പി തന്റെ മകനല്ലെന്നും സംഭവം തന്നെ കരി വരി തേക്കാനുള്ള ശ്രെമമാണെന്നും അവര്‍ ആരോപിച്ചു .....
....എന്നാല്‍ അന്ന്  താനാണിതിനുളള ഒത്താശ ചെയിതു കൊടുത്തതെന്നും ,ലുട്ടാപ്പിയുടെ കറുത്ത കുഞ്ഞി ജട്ടി അതിനുള്ള തെളിവാണെന്നും  കുട്ടൂസന്റെ പഴയ ചങ്ങാതി കോഴികോട്ടുകാരന്‍ 'കൌഫ്ഫ് ' വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു ....
ഇതേ തുടര്‍ന്ന് സാംസ്കാരിക നേതാവെന്നു  സ്വയം അവകാശപെടുന്ന സുകുമാര്‍ കോഴികൂട്‌ ,കുട്ടൂസന്‍ തന്നെ പിത്രുത്തം ഏറ്റെടുകണമെന്നു വാര്‍ത്ത കുറിപ്പ് ഇറക്കി സ്വയം അവഹേളിതനായി.......
എന്ത് നടന്നാലും വേണ്ടില്ല ഉമ്മച്ചന്‍  മന്ത്രി സ്ഥാനം രാജി വെക്കണമെന്ന്  അച്ചു മാമന്‍ P K  G ഓഫീസില്‍ നിന്ന്  അറിയിച്ചു .....
സംഭവത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടൂസനെ കരികൊടി കാണികാനുള്ള ശ്രമത്തില്‍ 2    D Y F K കാര്‍ക്ക് പരിക്ക് പറ്റി .......സമാധാനം പുനസ്താപികാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു .......



ഫയല്‍ ചിത്രം
ഒടുവില്‍ കിട്ടിയത് : വാര്‍ത്ത അറിഞ്ഞു സംഭവ സ്ഥലത്തേക് വരുകയായിരുന്ന മായാവി ടിപ്പറിടിച്ചു അബോധാവസ്ഥയില്‍ ....കൊമ്പിനു സാരമായ പരിക്കേ ഉള്ളുവെന്നും ഫാന്‍സ്‌ അവിവേകം ഒന്നും കാണികരുത്‌ എന്നും ആശുപത്രി വൃത്തങ്ങള്‍ .....


   

18 comments:

ചെറുത്* said...

വായിച്ച് തുടങ്ങിയപ്പൊ “യെന്തോന്നിത്” എന്നായിരുന്നു. അവസാനിച്ചപ്പൊ വല്യ കൊഴപ്പമില്ലാതെ തോന്നി. ഒരു കാര്യോം ഇല്ലാത്ത കാര്യത്തിന് വേണ്ടി പരസ്പരം കരിവാരിതേക്കുന്ന രാഷ്ട്രീയക്കാരെ കഥയിലേക്ക് കൂട്ടിചേര്‍ത്ത സംഭവം ഇഷ്ടപെട്ടു :) ഹ്ഹ്ഹ്

ഒടുവില്‍ കിട്ടിയ വാര്‍ത്തകേട്ട് ഞാനെന്‍‌റെ ഞെട്ടല്‍ രേഖപെടുത്തുന്നു. പരിസരത്തൂന്നെങ്ങാനും മായാവീടെ “വടി” കിട്ട്യാലറിയിച്ചേക്കണേ.

ബ്ലാക്ക്‌ മെമ്മറീസ് said...
This comment has been removed by the author.
ബ്ലാക്ക്‌ മെമ്മറീസ് said...

നന്ദി ചെറുതേ...അടുത്ത വട്ടം കൂടതല്‍ നന്നകാം...വടി കിട്ടിയിട്ട് എന്തിനാ ????

ചാണ്ടിച്ചൻ said...

അടിപൊളി....കുട്ടൂസനും, ഡാകിനിയും, ലുട്ടാപ്പിയും ചേര്‍ന്ന് കുടലെടുക്കുന്നതിനു മുന്‍പ് എങ്ങോട്ടെങ്കിലും വിട്ടോ!!!

Admin said...

:-D

Admin said...

:-D

പടാര്‍ബ്ലോഗ്‌, റിജോ said...

കൊള്ളാമല്ലോ...ലുട്ടാപ്പി..! ഇങ്ങനൊന്നു ഉള്ളത് ഇപ്പഴാ അറിയുന്നത്..

ബ്ലാക്ക്‌ മെമ്മറീസ് said...

ചാണ്ടിച്ചായാ ,ഞാന്‍ പുട്ടലുന്റെ ആളാ...എന്നെ തൊട്ടാ കളി മാറും, ജിനേഷേട്ടാ നന്ദി ...പടാര്‍ .അളിയാ ..ഇനിയും...അറിയാന്‍ കെടകുനതെ ഉള്ളു ...

Pony Boy said...

കൊള്ളാം..കുറച്ച് കൂടി കൈയ്യടക്കം പാലിക്കുക എഴുത്തിൽ..ഒരു നല്ല വായനക്കാരനാണ് ഒരു നല്ല പ്രാസംഗികനും എഴുത്തുകാരനും ഒക്കെ ആയിത്തീരുന്നത്...

ഒരു ദുബായിക്കാരന്‍ said...

അങ്ങനെ അതിനു ഒരു ഉത്തരമായി അല്ലേ? കുട്ടൂസന്‍ ഒരു സംഭവം തന്നെ അല്ലേ? ഈ വാര്‍ത്തയോട് ലുട്ടാപ്പിയുടെ പുട്ടാലു അമ്മാവന്‍ ഒന്നും പ്രതികരിച്ചില്ലേ? രാജും രാധേം ഈ വാര്‍ത്തയറിഞ്ഞോ ആവോ?? ചെറുത്‌ പറഞ്ഞ പോലെ രാഷ്ട്രീയക്കാരെ കഥയിലേക്ക് കൂട്ടിചേര്‍ത്തപ്പോള്‍ സംഭവം ഒന്ന് കൊഴുത്തു..ആശംസകള്‍ .

ബ്ലാക്ക്‌ മെമ്മറീസ് said...

നന്ദി പോണി ഏട്ടാ അഭിപ്രായം അറിയിച്ചതിനു നന്ദി !!!!!!പിന്നെ ദുഫായിക്കരാ എനികന്നേ ഈ കുട്ടൂസനെ സംശയമുണ്ടായിരുന്നു ...രാജുവും രാധയും ഈ വാര്‍ത്ത അറിഞ്ഞേ പിന്നെ തുറന്ന വായ ഇത് വരെ അടച്ചിട്ടിലാ ...

Unknown said...

:)

Lipi Ranju said...

ഇത് കലക്കി...:)) ഇനിയിപ്പോ DNA Test ഒക്കെ വേണ്ടി വരുമോ !

Athira said...

Ishtappettu.. :-D

അനശ്വര said...

കിടിലൻ സംഭവം....ഇന്നിന്റെ രാഷ്ട്രീയ ചിത്രം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചു...[മായാവിക്ക് വേഗം സുഖമാവണേ എന്ന പ്
റാർത്ഥനയോടെ...]

അനശ്വര said...
This comment has been removed by the author.
Pony Boy said...

കണ്ണിൽക്കുടത്തുന്ന നിറങ്ങൾ ഒഴിവാക്കണം.ബ്ലോഗ് സിമ്പിളായിരിക്കണം....പോസ്റ്റിന്റെ വിഡ്ത് കൂട്ടി,വെണ്ടയ്ക്കാ വലിപ്പത്തിലുള്ള ഫോണ്ട് സൈസും മാറ്റണം..കാഴ്ചയ്ക്ക് ലുക്കുണ്ടായാലേ വായനക്കാർ വായിക്കാൻ തുടങ്ങൂ....നല്ല ശ്രമം...

Anil cheleri kumaran said...

ഈ ലുട്ടാപ്പി എപ്പോ മുതലാ ജെട്ടി മാറ്റിയത്.!