Wednesday, June 8, 2011

എന്റെ പശുകുട്ടി...

രാവിലെ മൊബൈല്‍ ഫോണിന്റെ അലാറം കേട്ടാണ് എണീറ്റത് ...പാമ്പ് കടിക്കാനയിട്ട്. ഇന്നും എക്സാം ആണലോ എന്നൊക്കെ മനസ്സില്‍ പ്രാകി എന്നിട്ട് മെല്ലെ അലാറം ഓഫാക്കി പിന്നേം പുതപ്പിന്റുള്ളിലേക്ക് ചുരുണ്ടു പക്ഷെ അല്‍പനേരം കഴിഞ്ഞപോലെക്കും അമ്മേടെ സ്വരം കേട്ടു .."നീ മനുഷനെ രാത്രി കെടത്തി ഒറക്കാണ്ട് അലാറം വെക്കും   എന്നിട്ട് പഠിക്കൊമില്ല......എന്ന് തുടങ്ങി പഴയതോരുന്നും പറയാന്‍ തുടങ്ങി  അമ്മയെകൊണ്ട് കൂടുതല്‍  പറയിപ്പിക്കുനതിനു മുന്‍പേ വീണ്ടും എണീറ്റു...ന്നിട്ട് മാക്രോ എകനോമിക്സിന്റെ ബുക്കും എടുത്തു വായന തുടങ്ങി..ഇടക്കെപ്പലോ വീണ്ടും ഉറങ്ങി 
                                       പാത്രം തട്ടി വീഴുന്ന ഒച്ച കേട്ടാണ് ഞെട്ടി എന്നീട്ടത് ഒടനെ തന്നെ അമ്മേടെ കരച്ചിലും കേട്ടു "എന്നാ പറ്റി മനുഷ്യാ"...ഉം  ഇന്നും പശു പാല് തട്ടി കളഞ്ഞു ഞാന്‍ മനസ്സില്‍ വിചാരിച്ചു ..പക്ഷെ ഇന്നല്പം സീരിയസാ എനിക്ക് തോന്നി അതോണ്ട് ഞാന്‍ മെല്ലെ തൊഴുത്തിന്റെ അടുത്തേക്ക് ചെന്നു അവിടെ ചെന്നപ്പല്ലെ കണ്ടത് ....തൊഴുത്ത് നിറയെ പാല് വീണു കെടക്കുന്നു ..സംഭവം മനസ്സിലായില്ലേ ???പശു പാല്  തട്ടി കളഞ്ഞു അതോടൊപ്പം അപ്പന്റെ മേത്തും കിട്ടി ചെറിയ തൊഴി ..എല്ലാരും അങനെ നിക്കണ നേരത്ത്  ദാ വരന്നു  നമ്മടെ ചേട്ടന്‍ പാവം ഉറക്കത്തിന്നു എണീടുള്ള വരവാ...പൊട്ടന്‍ പൂരം കാണുന്ന പോലെ കുറെ നേരം അവിടെ വായും പൊളിച്ചു പുള്ളി അങനെ  നിന്നു!!! 
പിന്നെ ആണ് കാര്യാ പരിപാടിയുടെ ആരഭം...അപ്പന്റെ മേത്ത് തൊഴിച്ചതും പാല് തട്ടി കളഞ്ഞതും കണക്കാകി അവരെല്ലാരും കൂടി അതിനെ തല്ലാന്‍ തീരുമാനിച്ചു ...തീരുമാനിക്കണ്ട താമസം .ഉടനെ തന്നെ തൊഴുത്തിന്റെ മൂലയിലിരുന്ന വിറകു കൊള്ളി വലിച്ചൂരി അപ്പന്‍ ആദ്യം അങ്ങട് തൊടങ്ങി നല്ല ടമാര്‍..... പടാര്‍ ...അടി പിന്നെ അമ്മയുടെ ഊഴം കെട്ടിയോനെ തൊഴിച്ചതിന്റെ കലിപ്പ് തീര്‍ക്കാന്‍ അമ്മേം  നാല് കീറു കീറി, ഇതെല്ലം കണ്ടു ചേട്ടന്‍ ആത്മ സംത്രപ്തി അടഞ്ഞു ..എനിക്കൊന്നു തടയണം എന്നുണ്ടായിരുന്നു പക്ഷെ തലേ ദിവസം വീട്ടുകരെല്ലരോടും വഴക്ക് കൂടിയത് കൊണ്ട് അത് പറ്റിലാ ...
                                                           അല്‍പ സമയത്തെ പൊതു യോഗത്തിന് ശേഷം എല്ലാരും പിരിഞ്ഞു പോയി ഞാന്‍ മാത്രം തനിച്ചായി ...അപ്പനെ തൊഴിച്ചത് കൊണ്ട് എനിക്കും പശുവിനോട്‌ ദേഷ്യം തോന്നി യിരിന്നു പക്ഷെ അവളെ എല്ലാരും കൂടി തല്ലനത് കണ്ടപ്പം അത് പോയി ...ഞാന്‍ മെല്ലെ പശു വിന്റെ അടുത്തേക്ക് ചെന്നു , പാവം എല്ലാരും കൂടി അതിനെ നന്നായി തല്ലിയിരിക്കുന്നു ....ഏതൊ മുന്ജന്മ്മ വൈരാഗ്യം തീര്‍ക്കും പോലെ ...തല്ലു കിട്ടിയ വേദനയാല്‍ പാവം നിന്നു കിതക്കണ കണ്ടപ്പോള്‍ എനിക്കെന്തോ കണ്ണ് നിറഞ്ഞു .....ഈ പശുവിനെ ഇങ്ങനെ തല്ലണ്ട കാര്യമില്ലായിരുന്നു ....ഒന്നുവില്ലേലും   അത് നമ്മക്ക് പാല് തരുന്നതലേ !!!...ഇതൊക്കെ ആരോട് പറയാനാ ....ഞാന്‍ പതിയെ അതിന്റെ കൊമ്പില്‍  തൊട്ടു,, അടി കിട്ടിയത് കൊണ്ടാവാം അത് മെല്ലെ കൊമ്പ് കുലുക്കി പ്രതിഷേതിച്ചു....!!!!!!!!!!!!!

  • കഥയില്‍ ചെറിയ ട്വിസ്റ്റ്‌ വരുത്തി എഴുതിയത് (ഒണ്‍ലി സാഗല്‍പ്പികം )
       അല്‍പ സമയത്തെ പൊതു യോഗത്തിന് ശേഷം എല്ലാരും പിരിഞ്ഞു പോയി ഞാന്‍ മാത്രം തനിച്ചായി ...അപ്പനെ തൊഴിച്ചത് കൊണ്ട് എനിക്കും പശുവിനോട്‌ ദേഷ്യം തോന്നി യിരിന്നു പക്ഷെ അവളെ എല്ലാരും കൂടി തല്ലനത് കണ്ടപ്പം അത് പോയി ...ഞാന്‍ മെല്ലെ പശു വിന്റെ അടുത്തേക്ക് ചെന്നു , പാവം എല്ലാരും കൂടി അതിനെ നന്നായി തല്ലിയിരിക്കുന്നു ....ഏതൊ മുന്ജന്മ്മ വൈരാഗ്യം തീര്‍ക്കും പോലെ ...തല്ലു കിട്ടിയ വേദനയാല്‍ പാവം നിന്നു കിതക്കണ കണ്ടപ്പോള്‍ എനിക്കെന്തോ കണ്ണ് നിറഞ്ഞു .....ഈ പശുവിനെ ഇഗനെ തല്ലണ്ട കാര്യമില്ലായിരുന്നു ....ഒന്നുവില്ലങ്ങിലും അത് നമ്മക്ക് പാല് തരുന്നതലേ ...ഇതൊക്കെ ആരോട് പറയാനാ ....ഞാന്‍ പതിയെ അതിന്റെ കൊമ്പില്‍  തൊട്ടു,, അടി കിട്ടിയത് കൊണ്ടാവാം അത് മെല്ലെ കൊമ്പ് കുലുക്കി പ്രതിഷേതിച്ചു....!!!!!!!! അതെനിക്കത്ര പിടിച്ചില്ല ..ഉടനെ ഞാന്‍ മറ്റൊരു വിറകു കൊള്ളി വലിച്ചൂരി അതിന്റെ ആറാം വാരി നോക്കി നാല് ചാമ്പ് കൊടുത്തു അത്ര തന്നെ ............!!!!!!!