Monday, November 25, 2013

back to meluha

ഈ പ്രായത്തില്‍ എന്താ എഴുതാനാകുന്നത്, പ്രണയമോ? വേണ്ടാ ആത് ക്ലീഷേയാകും. പൂങ്കിനാവിന്റെ പൂന്തോണിയില്‍ അവളെയോര്‍ത്ത് ഞാന്‍.... കണ്ടോ ചളിയല്ലേ..അല്ലെങ്കില്‍ തന്നെ എനിക്ക് എഴുതാനറിയില്ല അതിന്റെ കൂടെ പ്രേമവും കൂടെ ആകുമ്പോള്‍ ആരെങ്കിലും വായിക്കാന്‍ കേറിയാല്‍ തന്നെ തുടക്കത്തിലെ വായന നിര്‍ത്തി നാലു തെറി പറഞ്ഞ് പോകും. അല്ല ഈ പറഞ്ഞ ഞാനും പലരേം ഇത് പോലെ തെറി പറഞ്ഞിട്ടുണ്ടല്ലോ(ഒരു സ്‌മൈലി). അല്ലെങ്കില്‍ പിന്നെ എഴുതിയാല്‍ നാലു പേര് വായിക്കുന്നത് അത് മറ്റേതാണ് ഏത്.... സെക്‌സില്ലെ അത് തന്നെ. ബട്ട് അത് എഴുതി ആളാകുന്നതില്‍ വലിയ കാര്യമില്ല. നാലു ചൂടന്‍ എഴുതി പോസ്റ്റ് ചെയ്ത് ആളെക്കൂട്ടണ്ട കാര്യമുണ്ടോ .പ്രതേകിച്ച് ഒരു ദൈവവിശ്വാസിയായ ഞാന്‍. ബിക്കോസ് കുറെക്കഴിയുമ്പോള്‍  കുറ്റബോധം തോന്നും പിന്നെ വന്ന് ഞാന്‍ തന്നെ വന്ന് ഡിലീറ്റ് ചെയ്യും എനിക്കറിയാം എന്നെ. ഒരിക്കല്‍ ഞാന്‍ വലിയൊരു എഴുത്തുകാരനാകും അമീഷ്‌നെപ്പോലെ രവീന്ദര്‍ സിങിനെപ്പോലെ ചേതന്‍ ഭഗതിനെപ്പോലെ .അന്നെന്റ ബുക്ക് വായിച്ച് എല്ലാരും പുളകിതരാകും. എന്റെ ബ്ലോഗില്‍ നമ്മുടെ ബെര്‍ളി തോമസ് വരെ വന്ന് കമന്റിടും.. ശ്ശെ ഇതൊരു പിള്ളേരുടെ എഴുത്ത് പോലായായോ,അതോ ചെല പെമ്പിളേളരേ എഴുതും പോലെയോ ഒക്കെയായി പോയില്ലെ. മെച്യൂരിറ്റി ആകാത്തത് കൊണ്ടാകും ചിലപ്പോള്‍. അല്ലെങ്കില്‍ മായിച്ചാലോ..ഓ ഇനി ഈ കോപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ടൈപ്പ് ചെയ്യാന്‍ വയ്യ. പറഞ്ഞ് വന്നത് എഴുതുന്നതിനെപറ്റി..അല്ലെങ്കില്‍ ഞാന്‍ എന്നെപറ്റി എഴുതട്ടെ. ഹോ!  ഞാനാരോടാ ഈ അനുവാദം ചോദിക്കുന്നത്.ഇന്നു മുതല്‍ ഞാന്‍ എന്നെ പറ്റി എഴുതും(സൗകര്യം ഉള്ളപ്പോള്‍ മാത്രം ) എന്ന് വച്ച് അത് മാത്രമല്ല രാഷ്ട്രീയം,സിനിമ, ഇത്യാദി ഒക്കെ എഴുതപ്പെടുന്നതായിരിക്കും..എഴുതുന്ന രീതി ദാ ഇതു പോലെ അഞ്തായായ ആരോടോ സംസ്‌രിക്കുമ്പോലെ,ഒരു കാമുകിയോടെന്ന പോലെയോ ഒക്കെ..അത്എന്ത് കൊണ്ടാണെന്ന് വച്ചാല്‍ ..വേണ്ടാ പറയുന്നില്ല.. പിന്നെ എഴുതന്നതിന് ഒരു സ്‌ട്രെക്ച്ചറൊന്നും ഉണ്ടാകണം എന്നില്ല (വേണ്ടാന്ന് വെച്ചിട്ടില്ല ബടി, സ്‌ട്രെക്ചറില്‍ എഴുതാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടാണ്. (പിന്നേം സ്‌മൈലി..)(ഈ സ്‌മൈലി എന്റെ കംപ്യൂട്ടറിലില്ല അതാ ..കോപ്പ്)) ഇനീം വലിച്ച് നീട്ടണ്ടല്ലോ..എഴുതി എഴുതി പണ്ടാരടങ്ങനായി ഞാന്‍  എനിക്ക് തന്നെ വിജയാശംസകള്‍ നേരുന്നു
കടപ്പാട് : പലരേയും പോലെ എന്നിലും വായനയുടെ അസ്‌കിതഉണ്ടാക്കിയ വിക്രമന്‍,മുത്തു ടീമിനും ഈയിടെ അകാലത്തില്‍ പൊലിഞ ഡിങ്കനും (സ്‌ൈമ...)