Monday, November 25, 2013

back to meluha

ഈ പ്രായത്തില്‍ എന്താ എഴുതാനാകുന്നത്, പ്രണയമോ? വേണ്ടാ ആത് ക്ലീഷേയാകും. പൂങ്കിനാവിന്റെ പൂന്തോണിയില്‍ അവളെയോര്‍ത്ത് ഞാന്‍.... കണ്ടോ ചളിയല്ലേ..അല്ലെങ്കില്‍ തന്നെ എനിക്ക് എഴുതാനറിയില്ല അതിന്റെ കൂടെ പ്രേമവും കൂടെ ആകുമ്പോള്‍ ആരെങ്കിലും വായിക്കാന്‍ കേറിയാല്‍ തന്നെ തുടക്കത്തിലെ വായന നിര്‍ത്തി നാലു തെറി പറഞ്ഞ് പോകും. അല്ല ഈ പറഞ്ഞ ഞാനും പലരേം ഇത് പോലെ തെറി പറഞ്ഞിട്ടുണ്ടല്ലോ(ഒരു സ്‌മൈലി). അല്ലെങ്കില്‍ പിന്നെ എഴുതിയാല്‍ നാലു പേര് വായിക്കുന്നത് അത് മറ്റേതാണ് ഏത്.... സെക്‌സില്ലെ അത് തന്നെ. ബട്ട് അത് എഴുതി ആളാകുന്നതില്‍ വലിയ കാര്യമില്ല. നാലു ചൂടന്‍ എഴുതി പോസ്റ്റ് ചെയ്ത് ആളെക്കൂട്ടണ്ട കാര്യമുണ്ടോ .പ്രതേകിച്ച് ഒരു ദൈവവിശ്വാസിയായ ഞാന്‍. ബിക്കോസ് കുറെക്കഴിയുമ്പോള്‍  കുറ്റബോധം തോന്നും പിന്നെ വന്ന് ഞാന്‍ തന്നെ വന്ന് ഡിലീറ്റ് ചെയ്യും എനിക്കറിയാം എന്നെ. ഒരിക്കല്‍ ഞാന്‍ വലിയൊരു എഴുത്തുകാരനാകും അമീഷ്‌നെപ്പോലെ രവീന്ദര്‍ സിങിനെപ്പോലെ ചേതന്‍ ഭഗതിനെപ്പോലെ .അന്നെന്റ ബുക്ക് വായിച്ച് എല്ലാരും പുളകിതരാകും. എന്റെ ബ്ലോഗില്‍ നമ്മുടെ ബെര്‍ളി തോമസ് വരെ വന്ന് കമന്റിടും.. ശ്ശെ ഇതൊരു പിള്ളേരുടെ എഴുത്ത് പോലായായോ,അതോ ചെല പെമ്പിളേളരേ എഴുതും പോലെയോ ഒക്കെയായി പോയില്ലെ. മെച്യൂരിറ്റി ആകാത്തത് കൊണ്ടാകും ചിലപ്പോള്‍. അല്ലെങ്കില്‍ മായിച്ചാലോ..ഓ ഇനി ഈ കോപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ടൈപ്പ് ചെയ്യാന്‍ വയ്യ. പറഞ്ഞ് വന്നത് എഴുതുന്നതിനെപറ്റി..അല്ലെങ്കില്‍ ഞാന്‍ എന്നെപറ്റി എഴുതട്ടെ. ഹോ!  ഞാനാരോടാ ഈ അനുവാദം ചോദിക്കുന്നത്.ഇന്നു മുതല്‍ ഞാന്‍ എന്നെ പറ്റി എഴുതും(സൗകര്യം ഉള്ളപ്പോള്‍ മാത്രം ) എന്ന് വച്ച് അത് മാത്രമല്ല രാഷ്ട്രീയം,സിനിമ, ഇത്യാദി ഒക്കെ എഴുതപ്പെടുന്നതായിരിക്കും..എഴുതുന്ന രീതി ദാ ഇതു പോലെ അഞ്തായായ ആരോടോ സംസ്‌രിക്കുമ്പോലെ,ഒരു കാമുകിയോടെന്ന പോലെയോ ഒക്കെ..അത്എന്ത് കൊണ്ടാണെന്ന് വച്ചാല്‍ ..വേണ്ടാ പറയുന്നില്ല.. പിന്നെ എഴുതന്നതിന് ഒരു സ്‌ട്രെക്ച്ചറൊന്നും ഉണ്ടാകണം എന്നില്ല (വേണ്ടാന്ന് വെച്ചിട്ടില്ല ബടി, സ്‌ട്രെക്ചറില്‍ എഴുതാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടാണ്. (പിന്നേം സ്‌മൈലി..)(ഈ സ്‌മൈലി എന്റെ കംപ്യൂട്ടറിലില്ല അതാ ..കോപ്പ്)) ഇനീം വലിച്ച് നീട്ടണ്ടല്ലോ..എഴുതി എഴുതി പണ്ടാരടങ്ങനായി ഞാന്‍  എനിക്ക് തന്നെ വിജയാശംസകള്‍ നേരുന്നു
കടപ്പാട് : പലരേയും പോലെ എന്നിലും വായനയുടെ അസ്‌കിതഉണ്ടാക്കിയ വിക്രമന്‍,മുത്തു ടീമിനും ഈയിടെ അകാലത്തില്‍ പൊലിഞ ഡിങ്കനും (സ്‌ൈമ...)


Wednesday, October 17, 2012

ഇത്രേം  കാലോം വേണ്ടാ വേണ്ടാ  എന്ന് വെച്ചപ്പം ഓരോരുത്തന്‍മാര്‍ക്ക് എന്ത് തോന്ന്യസോം ബ്ലോഗ്ഗിക്കാം എന്നാ പിന്നെ നമ്മുക്കെന്താ ആയാല്ല് ..
.ഇതിന്റെ ഉള്ളില്‍ ആളാകുന്ന എല്ലാ അവന്മാരേം / അവളുമരേം പോളിചെടുക്കുമെന്ന് പ്രതിഞ്ഞ ചെയ്തുകൊണ്ട് ഞാനിന്നു മുതല് തൊടങ്ങാ
  ....... ഒരു ഇടിതീ പോലെ ഇന്ന് മുതല്‍ ഞാന്‍ നിങളുടെ ബ്ലോഗ്ഗില്‍ പ്രത്യക്ഷപ്പെടും ...ജാഗ്രതൈ.............

Monday, October 31, 2011

n


                നമ്മടെ സ്വന്തം ചീഫ് വിപ്പ്...ഓ ...കുറച്ചു നാളു നമ്മള് അങ്ങ് മാറി നിന്നപ്പം ഈ ബൂലോകത്ത്‌ എന്തൊക്ക്യ സംഭവിച്ചേ !!! പി.സി ജോര്‍ജ് ന്‍റെ ഘടാഘടിയന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ടിട്ട് ഞാന്‍ ബെഡ് ലിരുന്നു   കോരി തരിച്ചു ...ഹോ !!! എന്നാ അലക്കാ പുള്ളി അലക്കിയെ ...
ഇമ്മാതിരി നാലഞ്ചു ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നേല്‍ നമ്മടെ യു .ഡി .എഫ്  പച്ച പിടിച്ചേനെ
..ഇങ്ങു മലബാറിലെ സുധാകരന്‍ അണ്ണന്‍ മാത്രമായിരുന്നു  ഇതുവരെ ഇവടെ പുലി ....ആ കാടിലേക്ക് ഒരു ആണ്‍കുട്ടി കൂടി ....
എന്‍റെ പുണ്ണിയാളാ  പി .സി യെ കാത്തോളണെ ..
..ഞങ്ങള്‍ പാവം കെ .സ് .യു  കുഞ്ഞുങ്ങള്‍  ഇതൊക്കെ കണ്ടെകിലും പുളകം കൊള്ളട്ടെ !!!.....
"ചീഫ് വിപ്പ്"  എന്നൊരു സാധനം ഈ ബൂലോകത്ത് ഉണ്ടെന്നു അറിഞ്ഞെത് എന്തൊകെ പറഞ്ഞാലും പി .സി വന്നെ പിന്നെ ആന്നുള്ളതാ  പരമാര്‍ത്ഥം ..
.
                                                         പി. സി  ഗുണ്ടയാണെന്ന് പറയുന്ന കേരള ചെഗുവരെമാരോട്  ഒരു വേര്‍ഡ്‌ ..."സഖാവെ നുമ്മടെ പൂഞ്ഞാറിലെ പുലിയെ കണ്ട് ഉള്ളൊന്നു കാളിയല്ലേ" ...
ഇപ്പം പല സഖാക്കന്മാരും പി.സി യെ കണ്ടു രാത്രി ഞെട്ടി എണീറ്റ് "ഇന്‍ഫോ ടെക്  എന്നോ മക്കാവു ദ്വീപ് " എന്നൊക്കെ പിച്ചും പേയും പറയുന്നുണ്ടെന്നാണ് ബ്ലാക്ക്‌ മെമ്മറീസ് നു കിട്ടിയ വിവരം ...

ഇനിയും തകര്‍പ്പന്‍ പ്രസ്‌ കോണ്‍ഫറന്‍സ് മായി കാണാമെന്ന പ്രതിക്ഷയിലാണ് ഈ ഉള്ളവന്‍ ..... 
വാല്‍ കഷ്ണം : - പൂഞ്ഞാര്‍ മണ്ഡലത്തില്‍ പെട്ടവനല്ലെകിലും ഒരികലെകിലും ഈ സമ്മതിധാന അവകാശം പി.സി  ജോര്‍ജ് എന്ന ആണ്‍കുട്ടിക് വേണ്ടി വിനിയോഗികണം .അതിനു വേണ്ടി പൂഞ്ഞാറില്‍ അര ഏക്കെര്‍ മേടിക്കേണ്ടി വന്നാലും വേണ്ടില്ല ...

Wednesday, June 8, 2011

എന്റെ പശുകുട്ടി...

രാവിലെ മൊബൈല്‍ ഫോണിന്റെ അലാറം കേട്ടാണ് എണീറ്റത് ...പാമ്പ് കടിക്കാനയിട്ട്. ഇന്നും എക്സാം ആണലോ എന്നൊക്കെ മനസ്സില്‍ പ്രാകി എന്നിട്ട് മെല്ലെ അലാറം ഓഫാക്കി പിന്നേം പുതപ്പിന്റുള്ളിലേക്ക് ചുരുണ്ടു പക്ഷെ അല്‍പനേരം കഴിഞ്ഞപോലെക്കും അമ്മേടെ സ്വരം കേട്ടു .."നീ മനുഷനെ രാത്രി കെടത്തി ഒറക്കാണ്ട് അലാറം വെക്കും   എന്നിട്ട് പഠിക്കൊമില്ല......എന്ന് തുടങ്ങി പഴയതോരുന്നും പറയാന്‍ തുടങ്ങി  അമ്മയെകൊണ്ട് കൂടുതല്‍  പറയിപ്പിക്കുനതിനു മുന്‍പേ വീണ്ടും എണീറ്റു...ന്നിട്ട് മാക്രോ എകനോമിക്സിന്റെ ബുക്കും എടുത്തു വായന തുടങ്ങി..ഇടക്കെപ്പലോ വീണ്ടും ഉറങ്ങി 
                                       പാത്രം തട്ടി വീഴുന്ന ഒച്ച കേട്ടാണ് ഞെട്ടി എന്നീട്ടത് ഒടനെ തന്നെ അമ്മേടെ കരച്ചിലും കേട്ടു "എന്നാ പറ്റി മനുഷ്യാ"...ഉം  ഇന്നും പശു പാല് തട്ടി കളഞ്ഞു ഞാന്‍ മനസ്സില്‍ വിചാരിച്ചു ..പക്ഷെ ഇന്നല്പം സീരിയസാ എനിക്ക് തോന്നി അതോണ്ട് ഞാന്‍ മെല്ലെ തൊഴുത്തിന്റെ അടുത്തേക്ക് ചെന്നു അവിടെ ചെന്നപ്പല്ലെ കണ്ടത് ....തൊഴുത്ത് നിറയെ പാല് വീണു കെടക്കുന്നു ..സംഭവം മനസ്സിലായില്ലേ ???പശു പാല്  തട്ടി കളഞ്ഞു അതോടൊപ്പം അപ്പന്റെ മേത്തും കിട്ടി ചെറിയ തൊഴി ..എല്ലാരും അങനെ നിക്കണ നേരത്ത്  ദാ വരന്നു  നമ്മടെ ചേട്ടന്‍ പാവം ഉറക്കത്തിന്നു എണീടുള്ള വരവാ...പൊട്ടന്‍ പൂരം കാണുന്ന പോലെ കുറെ നേരം അവിടെ വായും പൊളിച്ചു പുള്ളി അങനെ  നിന്നു!!! 
പിന്നെ ആണ് കാര്യാ പരിപാടിയുടെ ആരഭം...അപ്പന്റെ മേത്ത് തൊഴിച്ചതും പാല് തട്ടി കളഞ്ഞതും കണക്കാകി അവരെല്ലാരും കൂടി അതിനെ തല്ലാന്‍ തീരുമാനിച്ചു ...തീരുമാനിക്കണ്ട താമസം .ഉടനെ തന്നെ തൊഴുത്തിന്റെ മൂലയിലിരുന്ന വിറകു കൊള്ളി വലിച്ചൂരി അപ്പന്‍ ആദ്യം അങ്ങട് തൊടങ്ങി നല്ല ടമാര്‍..... പടാര്‍ ...അടി പിന്നെ അമ്മയുടെ ഊഴം കെട്ടിയോനെ തൊഴിച്ചതിന്റെ കലിപ്പ് തീര്‍ക്കാന്‍ അമ്മേം  നാല് കീറു കീറി, ഇതെല്ലം കണ്ടു ചേട്ടന്‍ ആത്മ സംത്രപ്തി അടഞ്ഞു ..എനിക്കൊന്നു തടയണം എന്നുണ്ടായിരുന്നു പക്ഷെ തലേ ദിവസം വീട്ടുകരെല്ലരോടും വഴക്ക് കൂടിയത് കൊണ്ട് അത് പറ്റിലാ ...
                                                           അല്‍പ സമയത്തെ പൊതു യോഗത്തിന് ശേഷം എല്ലാരും പിരിഞ്ഞു പോയി ഞാന്‍ മാത്രം തനിച്ചായി ...അപ്പനെ തൊഴിച്ചത് കൊണ്ട് എനിക്കും പശുവിനോട്‌ ദേഷ്യം തോന്നി യിരിന്നു പക്ഷെ അവളെ എല്ലാരും കൂടി തല്ലനത് കണ്ടപ്പം അത് പോയി ...ഞാന്‍ മെല്ലെ പശു വിന്റെ അടുത്തേക്ക് ചെന്നു , പാവം എല്ലാരും കൂടി അതിനെ നന്നായി തല്ലിയിരിക്കുന്നു ....ഏതൊ മുന്ജന്മ്മ വൈരാഗ്യം തീര്‍ക്കും പോലെ ...തല്ലു കിട്ടിയ വേദനയാല്‍ പാവം നിന്നു കിതക്കണ കണ്ടപ്പോള്‍ എനിക്കെന്തോ കണ്ണ് നിറഞ്ഞു .....ഈ പശുവിനെ ഇങ്ങനെ തല്ലണ്ട കാര്യമില്ലായിരുന്നു ....ഒന്നുവില്ലേലും   അത് നമ്മക്ക് പാല് തരുന്നതലേ !!!...ഇതൊക്കെ ആരോട് പറയാനാ ....ഞാന്‍ പതിയെ അതിന്റെ കൊമ്പില്‍  തൊട്ടു,, അടി കിട്ടിയത് കൊണ്ടാവാം അത് മെല്ലെ കൊമ്പ് കുലുക്കി പ്രതിഷേതിച്ചു....!!!!!!!!!!!!!

  • കഥയില്‍ ചെറിയ ട്വിസ്റ്റ്‌ വരുത്തി എഴുതിയത് (ഒണ്‍ലി സാഗല്‍പ്പികം )
       അല്‍പ സമയത്തെ പൊതു യോഗത്തിന് ശേഷം എല്ലാരും പിരിഞ്ഞു പോയി ഞാന്‍ മാത്രം തനിച്ചായി ...അപ്പനെ തൊഴിച്ചത് കൊണ്ട് എനിക്കും പശുവിനോട്‌ ദേഷ്യം തോന്നി യിരിന്നു പക്ഷെ അവളെ എല്ലാരും കൂടി തല്ലനത് കണ്ടപ്പം അത് പോയി ...ഞാന്‍ മെല്ലെ പശു വിന്റെ അടുത്തേക്ക് ചെന്നു , പാവം എല്ലാരും കൂടി അതിനെ നന്നായി തല്ലിയിരിക്കുന്നു ....ഏതൊ മുന്ജന്മ്മ വൈരാഗ്യം തീര്‍ക്കും പോലെ ...തല്ലു കിട്ടിയ വേദനയാല്‍ പാവം നിന്നു കിതക്കണ കണ്ടപ്പോള്‍ എനിക്കെന്തോ കണ്ണ് നിറഞ്ഞു .....ഈ പശുവിനെ ഇഗനെ തല്ലണ്ട കാര്യമില്ലായിരുന്നു ....ഒന്നുവില്ലങ്ങിലും അത് നമ്മക്ക് പാല് തരുന്നതലേ ...ഇതൊക്കെ ആരോട് പറയാനാ ....ഞാന്‍ പതിയെ അതിന്റെ കൊമ്പില്‍  തൊട്ടു,, അടി കിട്ടിയത് കൊണ്ടാവാം അത് മെല്ലെ കൊമ്പ് കുലുക്കി പ്രതിഷേതിച്ചു....!!!!!!!! അതെനിക്കത്ര പിടിച്ചില്ല ..ഉടനെ ഞാന്‍ മറ്റൊരു വിറകു കൊള്ളി വലിച്ചൂരി അതിന്റെ ആറാം വാരി നോക്കി നാല് ചാമ്പ് കൊടുത്തു അത്ര തന്നെ ............!!!!!!!Friday, May 27, 2011

ലുട്ടാപ്പിയുടെ പിത്രുത്വംവിവാദത്തിലേക്ക്..........................!!!!
 
സ്വ.ലേ :
അവസാനം തന്റെ തന്ത ആരാണെന്നുള്ള ലുട്ടാപ്പിയുടെ ചോദ്യത്തിനു ഇതാ ഉത്തരം ലഭിക്കാന്‍ പോകുന്നു ......പലരുടെയും കുടുംബ ജീവിതം തകര്‍ത്ത ഈ ചോദ്യത്തിനുത്തരം ഒടുവില്‍ ലഭിച്ചത് ലുട്ടാപ്പിയുടെ സ്വന്തം ഗ്യാങ്ങില്‍ നിന്ന് തന്നെ ആയിരുന്നു ........അതെ സുഹൃത്തുകളെ ..ലുട്ടാപ്പിയുടെ സ്വന്തം തന്ത മറ്റാരുമല്ല ...അത് നമ്മുടെ സ്വന്തം കുട്ടൂസന്‍ തന്നെ ....കേരളാ പോലീസിന്റെ 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയലിനോടുവില്‍  ആണ് കുട്ടൂസന്‍ കുറ്റം സമ്മതിച്ചത് ....കൂടാതെ ലുട്ടാപ്പി യുടെ തള്ള ഡാകിനിയാണെന്നും കുട്ടൂസന്‍ കൂട്ടിച്ചേര്‍ത്തു
കേസ് ഡയറി ചുവടെ കൊടുക്കുന്നു :
കേസ് നമ്പര്‍ 369 /2011 :പുട്ടാലുവിന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടൂസന്‍ വഴിയില്‍ വെച്ചാണ്‌ ഡാകിനിയെ കണ്ടത് ...സംസാരിച്ചു നില്‍കുനതിനിടെ മഴ വന്നത് കാരണം 2  പേരും ഒരു മര ചുവട്ടില്‍ അഭയം തേടി...ആ സമയം  ...മഴയോടൊപ്പം വന്ന തണുത്ത കാറ്റില്‍ കുട്ടൂസനു മനസ്സില്‍ ലഡ്ഡു പൊട്ടി ..തുടര്‍ന്നു നടന്ന ജിഗ്ഗിലാക്കി* (കടപ്പാട് :ഭീമന്‍ രഘു... f  I R) ക്കൊടുവിലാണ് .ലുട്ടാപ്പി ഉണ്ടായത് എന്ന് കുട്ടൂസന്‍ പറഞ്ഞു 
.
എന്നാല്‍ ഇത് ഡാകിനി നിഷേധിച്ചു ....ലുട്ടാപ്പി തന്റെ മകനല്ലെന്നും സംഭവം തന്നെ കരി വരി തേക്കാനുള്ള ശ്രെമമാണെന്നും അവര്‍ ആരോപിച്ചു .....
....എന്നാല്‍ അന്ന്  താനാണിതിനുളള ഒത്താശ ചെയിതു കൊടുത്തതെന്നും ,ലുട്ടാപ്പിയുടെ കറുത്ത കുഞ്ഞി ജട്ടി അതിനുള്ള തെളിവാണെന്നും  കുട്ടൂസന്റെ പഴയ ചങ്ങാതി കോഴികോട്ടുകാരന്‍ 'കൌഫ്ഫ് ' വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു ....
ഇതേ തുടര്‍ന്ന് സാംസ്കാരിക നേതാവെന്നു  സ്വയം അവകാശപെടുന്ന സുകുമാര്‍ കോഴികൂട്‌ ,കുട്ടൂസന്‍ തന്നെ പിത്രുത്തം ഏറ്റെടുകണമെന്നു വാര്‍ത്ത കുറിപ്പ് ഇറക്കി സ്വയം അവഹേളിതനായി.......
എന്ത് നടന്നാലും വേണ്ടില്ല ഉമ്മച്ചന്‍  മന്ത്രി സ്ഥാനം രാജി വെക്കണമെന്ന്  അച്ചു മാമന്‍ P K  G ഓഫീസില്‍ നിന്ന്  അറിയിച്ചു .....
സംഭവത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടൂസനെ കരികൊടി കാണികാനുള്ള ശ്രമത്തില്‍ 2    D Y F K കാര്‍ക്ക് പരിക്ക് പറ്റി .......സമാധാനം പുനസ്താപികാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു .......ഫയല്‍ ചിത്രം
ഒടുവില്‍ കിട്ടിയത് : വാര്‍ത്ത അറിഞ്ഞു സംഭവ സ്ഥലത്തേക് വരുകയായിരുന്ന മായാവി ടിപ്പറിടിച്ചു അബോധാവസ്ഥയില്‍ ....കൊമ്പിനു സാരമായ പരിക്കേ ഉള്ളുവെന്നും ഫാന്‍സ്‌ അവിവേകം ഒന്നും കാണികരുത്‌ എന്നും ആശുപത്രി വൃത്തങ്ങള്‍ .....


   

Saturday, May 21, 2011

                      ഓര്‍മ്മക്കായി......!!!!!!